കാര്‍ ഓടിക്കുന്നതിനിടെയില്‍ ഹൃദയാഘാതം; പിന്നാലെ കാര്‍ കടയിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ മരിച്ചു


തിരുവനന്തപുരത്ത് കാര്‍ ഓടിയ്ക്കുന്നതിനിടെയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കരാര്‍ ജീവനക്കാരന്‍ നരുവാമൂട് അമ്മാനൂര്‍ക്കോണം ടി.സി. നിവാസില്‍ ചന്ദ്രനാണ് മരിച്ചത്. 56 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ചന്ദ്രന്‍ വീട്ടില്‍ നിന്നും ജോലിക്ക് പോകുന്നതിനിടെ നേമം പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന സിഗ്‌നലില്‍ വെച്ചായിരുന്നു സംഭവം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം കാറിനകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഇതിനെ കാര്‍ നിയന്ത്രണം വിട്ട് അടുത്തുള്ള ഒരു കടയില്‍ ഇടിച്ചു കയറി. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കാര്‍ ലോക്ക് ചെയ്തിരുന്നതിനാല്‍ ചന്ദ്രനെ ഉടന്‍ പുറത്തെടുക്കന്‍ കഴിഞ്ഞില്ല.