NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കളക്ടർ രേണുരാജു൦ വിവാഹിതരായി

1 min read

കൊച്ചി: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുമായ ശ്രീറാം വെങ്കിട്ടരാമനും (Sriram Venkitaraman IAS) ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും (Renu Raj IAS) വിവാഹിതരായി. (Renu Raj IAS). ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബ്രാഹ്‌മണാചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.

എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്. 2012-ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് നേടുന്നത്.

ദേവികുളം സബ് കളക്ടറായിരിക്കേ മൂന്നാറിൽ ഭൂമി കയ്യേറിയവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിച്ചതോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ മാധ്യമശ്രദ്ധ നേടുന്നത്. എന്നാൽ, 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

കേസിൽ പ്രതിയായതോടെ ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ദീർഘനാളുകൾക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.014 ൽ ഐഎഎസ് രണ്ടാം റാങ്കോടെയാണ് രേണു രാജും പാസാകുന്നത്. മൂന്നാർ സബ് കളക്ടർ ആയിരിക്കേ കയ്യേറ്റക്കാർക്കെതിരെ കർശനനിലപാട് എടുത്തതിന്റെ പേരിൽ രേണു രാജും ശ്രദ്ധേയയായിരുന്നു.തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ആലപ്പുഴ ജില്ലാ കളക്ടറായത്.

സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേർപെടുത്തിയിരുന്നു. ശ്രീറാമിന്റെ ആദ്യ വിവാഹമാണിത്.

Leave a Reply

Your email address will not be published.