പെൺകുട്ടികൾക്ക് നേരെ ആക്രമം : വീണ്ടും പോലീസ് മൊഴിയെടുത്തു.


പരപ്പനങ്ങാടി : കഴിഞ്ഞ 16 ന് പാണമ്പ്രയിൽ വെച്ച് സഹോദരിമാരെ ആക്രമിച്ച സംഭവത്തിൽ പോലീസ് ഇന്ന് വീണ്ടും മൊഴിയെടുത്തു.
പരപ്പനങ്ങാടി കരികല്ലത്താണി സ്വദേശികളായ അസ്ന ,ഹംന എന്നീ സഹോദരിമാർക്ക് നേരെയാണ് തേഞ്ഞിപ്പലം പാണമ്പ്രയിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യവെയാണ് ആക്രമിക്കപ്പെട്ടത്.
കാർ യാത്രക്കാരനായ തിരൂരങ്ങാടിയിലെ പ്രാദേശിക യൂത്ത് ലീഗ് നേതാവുമായ വ്യക്തി പരസ്യമായി ആക്രമിച്ചത്.
ഇതുവഴി വരുന്ന യാത്രക്കാരാണ് പെൺകുട്ടികളെ ആക്രമിക്കുന്ന സംഭവം മൊബൈലിൽ പകർത്തിയത്.
അക്രമ സംഭവത്തിൽ രാഷ്ട്രീയ സമർദ്ധങ്ങൾക്ക് വഴങ്ങി നിസ്സാര വകുപ്പ് ചുമത്തി പ്രതിയെ പോലീസ് രക്ഷപെടുത്തിയെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് വീണ്ടും പോലീസ് മൊഴിയെടുക്കാൻ തീരുമാനിച്ചത്.
അപകടകരമാം വിധം കാറിൽ വന്ന് പെൺകുട്ടികളെ അപായപെടുത്താൻ ശ്രമിച്ച സി.എച്ച് ഇബ്രാഹിം ഷബീറിനെതിരെ ജാമ്യമില്ല വകുപ്പ് ഉപയോഗിച്ച് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികൾ മാധ്യമങ്ങളുടെ മുന്നിൽ വെളിപെടുത്തിയതോടെയാണ് സംഭവം വിവാദമായത്.