കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം


സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ഇന്ന് ഉന്നതതലയോഗം ചേരും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് യോഗം.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേരുന്നത്. മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി തന്നെ തുടരണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇക്കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 15,000ത്തിലധികം പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും രോഗ ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. മറ്റെന്നാളാണ് യോഗം.