ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടി മൂന്ന് വയസുകാരൻ.
1 min read

പരപ്പനങ്ങാടി: അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും പ്രായമായില്ലെങ്കിലും വേറിട്ട കഴിവു കൊണ്ട് ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് മൂന്ന് വയസുകാരനായ അലിയുൽ മുർത്തലാഹ്.
നിരത്തി വെച്ച വിശ്വവിഖ്യാതരുടെ ചിത്രങ്ങളിൽ നിന്നും അവരുടെ പേരുകൾ തിരിച്ചറിഞ്ഞു പറയുന്നതാണ് അലിമോൻ്റെ സവിശേഷമായ കഴിവ്.
ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ പടങ്ങളിൽ നോക്കി തെറ്റാതെ പേരുപറയാനും ഇന്ത്യക്കുപുറത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേരും ഹൃദിസ്ഥമാണ് ഈ മൂന്നു വയസുകാരനായ മിടുക്കന്.
പേപ്പർ കപ്പുകളുടെ ശ്രമകരമായ ബാലൻസിങ്ങും വിവിധ ആകൃതിയിലുള്ള രൂപങ്ങളുടെ പുന:ക്രമീകരണവും മുർത്തലാഹിന് എളുപ്പമാണ്. മകൻ്റെ പ്രത്യേക കഴിവുകൾ മനസിലാക്കി വീഡിയോ ചിത്രീകരിച്ച് റിക്കോർഡിനായി അയച്ചുകൊടുത്തത് ഉമ്മതന്നെയാണ്.
ഏപ്രിൽ 16 ഓടെയാണ് ഈ കുഞ്ഞുപ്രതിഭക്ക് ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ്സിൻ്റെ അംഗീകാരം തേടിയെത്തുന്നത്. ചെട്ടിപ്പടി കീഴ്ചിറയിലെ പട്ടത്തൊടിക ഉവൈസ് -ഹാദിയ ദമ്പതികളുടെ ഏകമകനാണ് അലിയുൽ മുർത്തലാഹ്.
