ഡല്‍ഹിയില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു


കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ പ്രാദേശിക ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. ജിതു ചൗധരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.15ഓടെയാണ് സംഭവം.
വീടിന് സമീപത്ത് വെച്ചാണ് വെടിവെയ്പ് ഉണ്ടായത്. ബുധനാഴ്ച രാത്രി വീടിന് പുറത്ത് ആളുകളുമായി സംസാരിച്ചുതകൊണ്ടിരുന്ന ജിതുവിന് നേരെ ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വെടിയുതിര്‍ക്കുയായിരുന്നു. ബി.ജെ.പി നേതാവിന് ആറു തവണ വെടിയേറ്റു. പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് വെടിയേറ്റ് കിടക്കുന്ന നേതാവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പ്രിയങ്ക കശ്യപ് അറിയിച്ചു. സംഭവസ്ഥത്ത് നിന്ന് വെടിയുണ്ടകളും മറ്റ് പ്രധാന തെളിവുകളും കണ്ടെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. നേരത്തെ കിഴക്കന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു.