NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ്  മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രയിൻ തട്ടി  യുവാവ്  മരിച്ചു.

പുത്തരിക്കൽ സ്റ്റേഡിയം റോഡിൽ അട്ടകുളങ്ങര പരേതനായ കളത്തിങ്ങൽ ഉണ്ണിയുടെ മകൻ സുനിൽകുമാർ (40) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12:30 ഓടെ പരപ്പനങ്ങാടി കൊടപ്പാളി മോർഡൻ ബേക്കറിയുടെ സമീത്തുള്ള റെയിൽവേ ട്രാക്കിലാണ് ട്രയിൻ തട്ടിമരിച്ച നിലയിൽ  മൃതദേഹം കണ്ടത്തിയത്.

പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അവിവാഹിതനാണ്.

അമ്മ: ലീല
സഹോദരങ്ങൾ: മുരളി, കൃഷ്ണൻ, ഷീജ

 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ അമർത്തൂ

Leave a Reply

Your email address will not be published.