സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ഇടിച്ച് വീട്ടമ്മ മരിച്ചു; ബസ് തടഞ്ഞ് നാട്ടുകാര്‍


പാലക്കാട് സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശിയായ ചെല്ലമ്മ(80) ആണ് മരിച്ചത്. അപകട ശേഷം നിര്‍ത്താതെ കടന്ന ബസ് നാട്ടുകാര്‍ കൂടി തടഞ്ഞുവച്ചു.
ഇന്ന് രാവിലെ 9.15 ആടെയാണ് അപകടം നടന്നത്. തൃശൂര്‍ നിന്ന് പാലക്കാട്ടേയക്ക് പോയ ബസാണ് അപകടം ഉണ്ടാക്കിയത്. കണ്ണന്നൂര്‍ ദേശീയപാതയില്‍ വച്ച് ബസ് സിഗ്നല്‍ തെറ്റിച്ച് അമിത വേഗത്തില്‍ വരികയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവസ്ഥലത്ത് വച്ച് തന്നെ വീട്ടമ്മ മരണപ്പെട്ടു. ബസ് നിര്‍ത്താതെ പോയെന്ന് ആരോപിച്ച് നാട്ടുകാര്‍ വാഹനം തടഞ്ഞു.