കൊളപ്പുറത്ത് ഓട്ടോ ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ
1 min read

തിരൂരങ്ങാടി: കൊളപ്പുറത്ത് ഓട്ടോ ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ. നഗർ- കൊളപ്പുറം ഇരുമ്പുചോല സ്വദേശി ആലസ്സൻകുട്ടി (72) ആണ് സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്.
ചെമ്മാട് ഓട്ടോറിക്ഷ ഡ്രൈവറായി ജോലിചെയ്തിരുന്ന ആലസ്സൻകുട്ടി നേരത്തെ പ്രവാസിയായിരുന്നു. ഇന്ന് പുലച്ചെയാണ് കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി.
ചെറിയ മാനസിക പ്രയാസമുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചതായി പോലീസ് പറഞ്ഞു .