ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു, 109 വഞ്ചനാ കേസുകളിൽ പ്രതി


ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.
ഫാഷൻ ഗോൾഡ് ചെയർമാനാണ് കമറുദ്ദീൻ.നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 115 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കാസർഗോഡ് എസ്പി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മദ്ധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കാസർഗോഡ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ജ്വല്ലറിയുടെ നിലവിലെ ആസ്തികൾ സംബന്ധിച്ചും ബാദ്ധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും.