ചെട്ടിപ്പടിയിൽ 5 പേർക്ക് കുറുക്കൻ്റ കടിയേറ്റു.
1 min read

പരപ്പനങ്ങാടി: ചെട്ടിപ്പടി-കോയംകുളം ഭാഗത്ത് പട്ടാപ്പകൽ കുറുക്കൻറെ കടിയേറ്റു. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കുറുക്കൻ്റെ പരാക്രമമുണ്ടായത്.
കരിപ്പാര ഗോപാലൻ, പൈക്കാട്ട് ഉണ്ണികൃഷ്ണൻ, പാറക്കൽ ബഷീർ, അധികാരിമണമ്മൻ രാജൻ, പഴയകത്ത് കുഞ്ഞ, എന്നിവർക്കാണ് കടിയേറ്റത്.
പലരും വീട്ടുമുറ്റത്ത് നിൽക്കവേയാണ് ഓടിയെത്തിയ കുറുക്കൻ്റെ കടിയേറ്റത്.
പരിക്കേറ്റവർ ആദ്യം നെടുവ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിൽസ തേടി