NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറത്ത് സോപ്പ് പൊടി നിർമാണ മെഷീനിൽ കുടുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം.

മലപ്പുറം: പാണ്ടിക്കാട് സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിൽ (18)ആണ് മരിച്ചത്.

 

പിതാവ് ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് പൊടിനിർമാണ കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങിമരിച്ചുകിടക്കുന്നത് കണ്ടത്.

 

ഒഴിവ് സമയങ്ങളിൽ ഷാമിലും സോപ്പ് പൊടി നിർമാണത്തിൽ ഏർപ്പെടാറുണ്ട്. ഇതിനിടെയാകാം അപകടമെന്നാണ് നിഗമനം. മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന, പാണ്ടിക്കാട് പോലീസ്, ട്രോമ കെയർ, പോലീസ് വളന്റിയർമാർ, നാട്ടുകാർ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്.

 

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഷാമിൽ. മാതാവ്: സൗദാബി. സഹോദരങ്ങൾ: മിൻഹ, അഷ്മിൽ, ജുൻഹ.

Leave a Reply

Your email address will not be published.