NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇഫ്താർ സംഗമം ശ്രദ്ധേയമായി

 

പരപ്പനങ്ങാടി: കരിങ്കല്ലത്താണി ചോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയും സൗഹൃദ സദസ്സും ശ്രദ്ധേയമായി.

ചോയ്സ് ക്ബ്ബ് പ്രസിഡന്റ് അസ്കർ അത്തക്കകത്ത് ചടങ്ങിനു അധ്യക്ഷത വഹിച്ചു.

 

നഗരസഭ കൗൺസിലർ സമീർ മമ്മിക്കകത്ത്, മുൻ സഹകരണ ബാങ്ക് പ്രസിഡണ്ട് എം.വി ഹൈദർ ഹാജി, മാസ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഇസ്മായീൽ പത്തൂർ, അയ്യൂബ് മമ്മിക്കകത്ത്, അസ്കറലി ഉപ്പാട്ടിൽ, സലാം കളത്തിങ്ങൽ, അമീർ മടപ്പള്ളി , വി.പി സുബൈർ, വി.പി. അബ്ദുൽ ഹമീദ്, സുരേഷ് ബാബു ഉള്ളേരി എന്നിവർപ്രസംഗിച്ചു.

ക്ലബ്ബ്‌ ജനറൽ സെക്രട്ടറി അനീഷ് ഉള്ളേരി സ്വാഗതം പറഞ്ഞു. സംഗമത്തിൽ 800 ഓളം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published.