ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ തിരിച്ചറിയൽ കാർഡ് വിതരണം നടത്തി.


പരപ്പനങ്ങാടി : ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റിലെ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം നടന്നു.
ജില്ലാ കമ്മറ്റി അംഗം നബീൽ പരപ്പനങ്ങാടിക്ക് കാർഡ് നൽകി നഗരസഭാ അധ്യക്ഷൻ എ. ഉസ്മാൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് ഷൈൻ, തിരൂർ മേഖലാ പ്രസിഡന്റ് അൻവർ സൈൻ, സെക്രട്ടറി നിസാർ കാവിലക്കാട്, യൂണിറ്റ് പ്രസിഡന്റ് രബീഷ് കല്ലുങ്ങൽ, സെക്രട്ടറി സുരേന്ദ്രൻ, ട്രഷറർ ബഷീർ കാടേരി, മുൻ ജില്ലാ പ്രസിഡന്റ് പ്രമോദ് പരപ്പനങ്ങാടി എന്നിവർ സംബന്ധിച്ചു.