എസ്.എസ്.എഫ്. വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: സ്വാഗത സംഘം രൂപവത്കരിച്ചു

എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘ രൂപവത്കരണ കൺവെൻഷൻ എം അബൂബക്കർ പടിക്കൽ ഉദ്ഘാടനം ചെയ്യുന്നു

തിരൂരങ്ങാടി : എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ വിജയത്തിന്നായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
മൂന്നിയൂർ നിബ്രാസിൽ ചേർന്ന കൺവെൻഷൻ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബശീർ മുസ്‌ലിയാർ വിഷയാവതരണം നടത്തി.ജില്ലാ പ്രസിഡന്റ് സ്വാദിഖലി ബുഖാരി അധ്യക്ഷത വഹിച്ചു. പി കെ എം ബശീർ ഹാജി പടിക്കൽ, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എം അബ്ദുൽ മജീദ് അരിയല്ലൂർ, കെ ടി ബശീർ അഹ്സനി സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ (ചെയർമാൻ), പി മുഹമ്മദ് ഹാജി മൂന്നിയൂർ (ജനറൽ കൺവീനർ), മുഹമ്മദ് ബാഖവി ചേലേമ്പ്ര (ഫിനാൻസ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.