NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വീട്ടിൽ നിർത്തിയിട്ട രണ്ട് സ്കൂട്ടറുകൾ കത്തി തീ പടർന്നു; ശ്വാസംമുട്ടി വീട്ടുകാർ ഇറങ്ങി ഓടി

പ്രതീകാത്മക ചിത്രം

വീടിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകൾ കത്തി നശിച്ചു. തിരുവല്ലത്തിനടുത്ത് മേനിലത്താണ് സംഭവം. വാഹനത്തിൽ നിന്നു വീടിനുള്ളിലേക്ക് പടർന്ന തീയിൽ നിന്നുള്ള പുക നിറഞ്ഞ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഉണർന്ന വീട്ടുകാർ പുറത്തേക്കിറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി.

മേനിലം പാലറക്കുന്ന് ‘ശില്പ’യിൽ ഭാസിയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. ഭാസിയെ കൂടാതെ ഭാര്യ ഷീജ, മക്കളായ ഭാവന, ഭാഗ്യ, ഭാര്യാ മാതാവ് സുലോചന എന്നിവരാണ് പുറത്തേക്കോടി രക്ഷപ്പെട്ടത്. വാഹനങ്ങളിൽ നിന്നുളള തീ വീടിനുള്ളിൽ കർട്ടനിലും കസേരകളിലേക്കും പടർന്നതോടെ അകം നിറയെ പുക നിറഞ്ഞു.

ഭാസിയുടേയും ഭാവനയുടേയും കിടപ്പു മുറികളിലേക്കും പുക വ്യാപിച്ചു. ശ്വാസതടസം നേരിട്ട ഇരുവരും പുറത്തേക്ക് ഓടി. മുൻ വശത്ത് തീ ആളി കത്തുന്നതും കണ്ടു. ശബ്ദം കേട്ട് മറ്റുള്ളവരും ഉണർന്നു. പിൻ വാതിൽ വഴിയാണ് ഇവർ പുറത്തേക്കു കടന്നത്. വീട്ടിലെയും അയൽവാസിയുടെയും വാഹനങ്ങളാണ് കത്തിയത്. കുറച്ചു മാറ്റി നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിൽ തീ പടർന്നില്ല. ഫൊറൻസിക് വിദഗ്ധർ സാംപിളുകൾ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *