ചോക്ലേറ്റ് ലോറിയില്‍ ലഹരികടത്ത്; ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു, രണ്ട് പേര്‍ കസ്റ്റഡിയില്‍


തൃശൂരില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മാള സ്വദേശികളായ കാട്ടുപറമ്പില്‍ സുമേഷ്, കുന്നുമ്മേല്‍ വീട്ടില്‍ സുജിത്ത് ലാല്‍ എന്നിവരാണ് പിടിയിലായത്. ചോക്ലേറ്റ് കൊണ്ടു പോകാന്‍ ഉപയോഗിച്ചിരുന്ന ലോറിയാണ് ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ചത്.
വിഷു- ഈസ്റ്റര്‍ ആഘോഷത്തിന് വേണ്ടി ചില്ലറ വില്‍പ്പന നടത്താനായി ഹാഷിഷ് ഓയില്‍ മാളയിലേക്ക് കൊണ്ടുവരികയായിരുന്നു.
ഇതിനിടെ വാടാനപ്പള്ളിയില്‍ ദേശീയപാതയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാഹന പരിശോധനയില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.
ലഹരി മരുന്ന് എവിടെ നിന്നാണ് കിട്ടിയത് എന്നറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.