സയ്യിദ്അബ്ബാസലി തങ്ങളെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞടുത്തു.


പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങളെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞടുത്തു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത സാദിഖലി ശിഹാബ് തങ്ങളുടെ പിന്‍ഗാമിയായാണ് തങ്ങള്‍ പദവി ഏറ്റെടുക്കുന്നത്.
നിലവില്‍ മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റാണ് അബ്ബാസലി തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റായി തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.
ഹൈദരലി തങ്ങളുടെ മരണത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാന അധ്യക്ഷനായത്.