യുവാവ് കുഴഞ്ഞു വീണു മരിച്ചു


തിരൂരങ്ങാടി: യുവാവ് കുഴഞ്ഞു വീണു മരിച്ചു. മമ്പുറം പതിനാറുങ്ങൽ വടക്കംതറി ഇബ്രാഹിമിന്റെ മകൻ അൻസാർ (26) ആണ് മരിച്ചത്.
ഇന്ന് (ചൊവ്വ) കാലത്ത് പത്തരയോടെ ഗുഡ്‌സ് ഓട്ടോയിൽ വീടുകൾ തോറും മത്സ്യ വിൽപന നടത്തുന്നതിനിടെ ചോലക്കൽ ഭാഗത്തുവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരാഴ്ച മുൻപാണ് അൻസാറിന്റെ നിക്കാഹ് കഴിഞ്ഞത്.
മാതാവ്:ആസ്യ.
സഹോദരങ്ങൾ: അൻസാർ,ആസിദ.