മതിൽ ഇടിഞ്ഞ് വീണ് മലപ്പുറത്ത് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം


മലപ്പുറം: നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. നിര്‍മ്മാണ തൊഴിലാളി ശിവദാസനാണ്(45) മരിച്ചത്.
മലപ്പുറം പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം നടന്നത്.
ഇവിടെ സ്വകാര്യ വ്യക്തിക്ക് പെട്രോള്‍ പമ്പിന് വേണ്ടി നിര്‍മ്മിച്ച് കൊണ്ടിരുന്ന മതിലാണ് തകര്‍ന്നത്.
മറ്റ് തൊഴിലാളികള്‍ക്കും പരിക്കേറ്റു. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.