പി.പി. കുഞ്ഞിമുഹമ്മദ് ഹാജി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു


പരപ്പനങ്ങാടി: സി.പി.എം ഉള്ളണം എടത്തിരുത്തി ബ്രാഞ്ച് ഓഫീസ് സഖാവ് പി.പി കുഞ്ഞിമുഹമ്മദ് ഹാജി സ്മാരക മന്ദിരം സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.പി. സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ രാജു ചാലേരി അധ്യക്ഷത വഹിച്ചു. സി.പി.എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി ഇ. നരേന്ദ്രദേവ്, തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗം എന്‍.എം. ഷമേജ്, നെടുവ ലോക്കല്‍ സെക്രട്ടറി എ. വിശാഖ് എന്നിവര്‍ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറി ജിബിന്‍ പാലശ്ശേരി സ്വാഗതവും പി. സൂരജ് നന്ദിയും പറഞ്ഞു.