മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്ന തിനിടെ നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ തിരുവനന്തപുരത്ത് നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം കല്ലമ്പലത്തെ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് കുത്തേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതി അനസിനെ പിടികൂടുമ്പോഴാണ് സംഭവം.
ശ്രീജിത്ത്, വിനോദ്, ജിത്തു, ജയന് എന്നീ പൊലീസുകാര്‍ക്കാണ് കുത്തേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. പ്രതി അനസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപതോളം കേസിലെ പ്രതിയാണ് പടിയിലായ അനസ്.