ദേശീയപാതയിൽ ബൈക്ക് ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു; ഒരാൾക്ക് പരിക്ക്


വെളിമുക്ക് പാലക്കൽ ദേശീയപാതയിൽ കാൽനട യാത്രക്കാരനെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിനും ഇടിച്ചു ഒരാൾ മരിച്ചു.
വേങ്ങര ഊരകം കൊടലിക്കുണ്ട് സ്വദേശി പരേതനായ വി.കെ. കുഞ്ഞാലൻ ഹാജിയുടെ മകൻ വള്ളിക്കാടൻ അബ്ദു റസാഖ് മുസ്ലിയാർ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം
ബൈക്ക് ഓടിച്ചിരുന്ന ചുള്ളിപ്പാറ സ്വദേശി നാസിഫിന് പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.