സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അനിവാര്യം; മന്ത്രി കെ കൃഷ്ണൻകുട്ടി


സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജീവനക്കാര്‍ക്ക് ശമ്പളം അടക്കം നല്കേണ്ടതിനാല് ചെറിയതോതിലെങ്കിലും നിരക്ക് വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി തിരികെ എത്തിയതിന് ശേഷമായിരിക്കും ഉണ്ടാകുക എന്നും മന്ത്രി അറിയിച്ചു.
കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 5 പദ്ധതികള്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം വൈദ്യുതി നിരക്കില്‍ ഒരു രൂപ മുതല്‍ ഒന്നര രൂപ വരെ വര്‍ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഇന്ന് റഗുലേറ്ററി കമ്മിഷന് താരിഫ് പെറ്റീഷന് സമര്‍പ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിന് വേണ്ടിയാണ് പെറ്റീഷന് സമര്‍പ്പിക്കുന്നത്. ഈ വര്‍ഷം ഒരു രൂപയും പിന്നീട് ഒന്നര രൂപ വരെയും വര്‍ധനവുണ്ടാകും.
കഴിഞ്ഞ തവണ യൂണിറ്റിന് 30 പൈസയുടെ നിരക്കു വര്‍ധന മാത്രമാണ് നടപ്പിലാക്കിയത്. സംസ്ഥാനത്ത് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തു വില്‍ക്കുകയാണ്. ഇത് കുറഞ്ഞ നിരക്കില്‍ വ്യവസായങ്ങള്‍ക്ക് നല്കി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് കഴിഞ്ഞ ദിവസം വ്യവസായികളുമായി കെ.എസ്.ഇ.ബി. ചര്‍ച്ചയും നടത്തിയിരുന്നു.