NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റൺവേയുടെ നീളം കുറക്കുന്നത് കരിപ്പൂരിനെ തകർക്കാൻ : പ്രവാസി ലീഗ്

 

കോഴിക്കോട് അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കുറച്ച് റിസ വർദ്ധിപ്പിക്കാനുള്ള തീരുമാനം കരിപ്പുരിന്റെ നിലനിൽപ് തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി ആരോപിച്ചു. അന്തരാഷ്ട്ര തലത്തിൽ റൺവെ എൻഡ് സേഫ്റ്റി ഏരിയയുടെ നീളം 90 മീറ്ററാണ്. ഇത് കരിപ്പൂരിനുണ്ട്. എന്നാൽ അത് 240 മീറ്ററാക്കാനാണ് നീക്കം. അത് നിലവിലുള്ള റൺവേയുടെ നീളം കുറച്ചാണ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് മൂലം ടേബ്ൾ ടോപ്പ് വിമാനത്താവളമായ കരിപ്പുരിന്റെ റൺവേയുടെ നീളം 2690 മീറ്ററിൽ നിന്നും 2540 ആയി ചുരുങ്ങും ഇക്കാരണത്താൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് പ്രയാസമനുഭവപ്പെടും. റൺറെയുടെ നീളം കുറച്ച് റിസയുടെ നീളം കൂട്ടിയ സംഭവം ഇതുവരെ കേട്ടിട്ടില്ല. ആവശ്യമെങ്കിൽ റിസയുടെ നീളം കൂട്ടാൻ മറ്റു സൗകര്യങ്ങൾ ഇന്ന് കോഴിക്കോട് വിമാനത്താവളത്തിനുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.

കരിപ്പുരിലെ വിമാന ദുരന്തം സംഭവിച്ചത് റൺവെയുടെയോ, റിസയുടെയോനീളം കുറഞ്ഞത് കൊണ്ടല്ലന്നും ആയത് പൈലറ്റിന്റെ പിഴവു കൊണ്ടാണെന്നുമാണ് ഇതു സംബന്ധിച്ചുള്ള പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരിപ്പുരിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഈ പരിഷ്കാരം മൂലം യാത്രക്കാരുടെ എണ്ണം കുറയാനും നിലവിലുളള യാത്രക്കാർ മറ്റ് വിമാനത്താവളത്തെ ആശ്രയിക്കാനും കാരാണമാവുകയും ചെയ്യും. മാത്രവുമല്ല കയറ്റുമതിയേയും ബാധിക്കും.

കരിപ്പൂർ ഇന്ത്യയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമാണ്. അതിന്റെ വളർച്ചയെ തകർക്കാനുളള ഉത്തരേന്ത്യൻ ലോബിയുടെയും, പൊതുമേഖലയിലുള്ള കരിപ്പുരിനെ സ്വകാര്യവൽക്കരിക്കുന്നതിന്റെയും ഭാഗമാണ്. ഈ നീക്കത്തിൽ നിന്നും
വ്യോമയാന മന്ത്രാലയം പിൻമാറണമെന്നും പ്രവാസി ലീഗ് ആവശ്യപ്പെട്ടു. ഈ നീക്കം കടുത്ത അനീതിയാണ് പൊറുക്കപ്പെടാനാവുന്നതുമല്ല.മലബാറിന്റെ വികസനത്തിന്റെ ചിറകരിയാനുള്ള ഈ ഗൂഢ നീക്കത്തിന് തടയിടാൻ ശക്തമായ ജനകീയ പ്രതിഷേധവും നിയമ പോരാട്ടവും ആവശ്യമാണെന്നും യോഗം അഭിപ്രായപെട്ടു.
സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. പി.ഇമ്പിച്ചി മമ്മു ഹാജി, ട്രഷറർ കാപ്പിൽ മുഹമ്മത് പാഷ, ഭാരവാഹികളായ കെ.സി. അഹമ്മത്, ജലീൽ വലിയ കത്ത്, പി.എം.കെ. കാഞ്ഞിയൂർ ,കലാപ്രേമി ബഷീർ ബാബു, കെ.വി.മുസ്തഫ, സലാം വളാഞ്ചേരി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *