പതിനേഴുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ


പതിനേഴുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിലായി. ഇടുക്കി നരിയമ്പാറയിൽഓട്ടോ ഡ്രൈവർ മനു മനോജ് ആണ് അറസ്റ്റിലായത്.
പീഡനത്തിന് ഇരയായ പെൺകുട്ടി ഇന്നലെ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 65 ശതമാനം പൊള്ളലേറ്റ നിലയിൽ പെൺകുട്ടി ആശുപത്രിയിലാണുള്ളത്.
മൂന്ന് ദിവസം മുമ്പാണ് വീട്ടുകാർ കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. മൊഴിയെടുത്തപ്പോൾ കുട്ടി ഇത് ശരിവയ്ക്കുകയും ചെയ്തു.
ഇതോടെ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരംപോലീസ് കേസെടുത്തു. കുട്ടി ദളിത് വിഭാഗത്തിൽപ്പെട്ടതായതുകൊണ്ട് അതിൻപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് മനുവിനെ ഇന്നലെ രാത്രി ഡിവൈഎഫ്ഐ നിന്ന് പുറത്താക്കിയിരുന്നു.