ലീഗിന് ബി.ജെ.പി. വോട്ടും വേണം, ബി.ജെ.പി.ക്കാരെ നേരിൽ കാണാനും തയ്യാർ…. ലീഗ് ജനറൽ സെക്രട്ടറി പി. എം. എ സലാമിന്റെ ശബ്ദരേഖ പുറത്ത്


മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ ബിജെപിക്കാരെ കാണാന്‍ തയ്യാറാണെന്ന് പിഎംഎ സലാം പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തുള്ള ശബ്ദരേഖയാണിത്.
”നമുക്ക് വോട്ടാ വേണ്ടത്, അത് ബൂത്ത്കമ്മറ്റി അറിഞ്ഞോ. മണ്ഡലം കമ്മറ്റി അറിഞ്ഞോ? മറ്റേ കമ്മറ്റി അറിഞ്ഞോ എന്നൊന്നും പ്രശ്‌നല്ല….നമുക്ക് വോട്ട് വേണം… അതിന് ഞമ്മളല്ലാവരും വോട്ട് ചെയ്യണം…ബിജെപിക്കാര് നമുക്ക് വോട്ട്‌ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ അവരെ പോയികാണാന്‍ തയ്യാറാണ്..ഞമ്മക്ക് ഞമ്മളെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കണം… ” ഇതാണ് ശബ്ദരേഖയില്‍ സലാം പറയുന്നത്.