പുതുവത്സര ദിനത്തിൽ നൽകിയ കേക്ക് ഭാര്യ മുഖത്തെറിഞ്ഞു; പ്രതികാരം ഭാര്യ മാതാവിനോട്, യുവാവ് അറസ്റ്റിൽ


പുതുവത്സര ദിനത്തിൽ നൽകിയ കേക്ക് ഭാര്യ മുഖത്തെറിഞ്ഞതിൽ പ്രതികാരമായി ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വളയംകല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്.
പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജനുവരി 1നാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് പിണങ്ങിപോയ ഭാര്യയ്ക്ക് ലിജിൻ കേക്ക് വാങ്ങി നൽകിയിരുന്നു.
എന്നാൽ ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിയുകയായിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാൻ ചെന്നപ്പോഴാണ് മഹിജയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
സംഭവത്തിൽ വളയം പൊലീസ് അറസ്റ്റ് ചെയ്ത ലിജിനെ കോടതിയിൽ ഹാജരാക്കും.