പൊട്ടിപ്പൊളിഞ്ഞ് ചെമ്മാട് ബ്ലോക്ക് റോഡ് ജംഗ്ഷൻ അപകടം നിത്യസംഭവം

ചെമ്മാട് ബ്ലോക്ക് റോഡ് ജംഗ്ഷനിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ

തിരൂരങ്ങാടി: ചെമ്മാട് ടൗണിൽ ജനത്തിരക്കേറിയ ബ്ലോക്ക് റോഡ് ജംഗ്ഷനിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രാദുരിതം. തിരൂരങ്ങാടി വില്ലേജ് ഓഫീസ് നിലകൊള്ളുന്ന ഇവിടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ പ്രധാന ഓഫീസുകളിലേക്കുള്ള ജംഗ്ഷനാണിത്.

ചന്തപ്പടി ബൈപ്പാസിലൂടെ കക്കാട്, തിരൂരങ്ങാടി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി തിരിഞ്ഞാണ് പോകുന്നത്.
അതുകൊണ്ടു തന്നെ ഈ ഭാഗത്ത് എപ്പോഴും നല്ല തിരക്ക് പതിവാണ്. ഇവിടെ റോഡ് കുണ്ടും കുഴിയുമായി പൊട്ടിപ്പൊളിഞ്ഞിട് ട് ഏറെ നാളായി.
അതുകൊണ്ടു തന്നെ ഈ ഭാഗത്ത് എപ്പോഴും നല്ല തിരക്ക് പതിവാണ്. ഇവിടെ റോഡ് കുണ്ടും കുഴിയുമായി പൊട്ടിപ്പൊളിഞ്ഞിട്

ഇരുചക വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവായിട്ടുണ്ട്. മഴ കാരണമാണ് റോഡ് നന്നാക്കാത്തതെന്നാണ് പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി (റോഡ് വിഭാഗം) ഓഫീസിൽ നിന്ന് അറിയിച്ചത്. തകർന്ന റോഡ് ഉടൻ നന്നാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

