വയനാട്ടില്‍ അമ്മയെ ഉപദ്രവിച്ച വയോധികനെ കൊന്ന് ചാക്കില്‍ കെട്ടി; പൊലീസില്‍ കീഴടങ്ങി രണ്ട് പെണ്‍കുട്ടികള്‍


വയനാട് വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങി. അമ്പലവയൽ സ്വദേശി 68 വയസുകാരൻ മുഹമ്മദാണ് മരിച്ചത്. ചൊവ്വാഴ്ച വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മുഹമ്മദിന്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.