NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം

 

സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് പൊലീസിന്റെ നിയന്ത്രണം. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്.

രാത്രി 10 ന് ശേഷം ഡി.ജെ പാർട്ടി നടത്താൻ പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൊലീസിന് നൽകണം. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഹോട്ടൽ ഉടമ പൊലീസിന് നൽകണം. പാർട്ടികളിൽ കർശന പരിശോധന നടത്താനും ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി.

സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിൽ മാത്രമേ പാർട്ടി നടത്താവു. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ദൃശ്യങ്ങൾ ലഭ്യമാക്കണം. ഈ നിബന്ധനകൾ അംഗീകരിച്ചില്ലങ്കിൽ പാർട്ടി നടത്താൻ അനുവദിക്കില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.

രണ്ട് ഹോട്ടലുകൾക്ക് പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതേ മാതൃകയിൽ സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും മാളുകൾക്കും നോട്ടിസ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *