നിര്‍ത്തിയിട്ട ഗുഡ്‌സ് ജീപ്പ് ഉരുണ്ട് ദേഹത്ത് കയറി ഏഴു വയസ്സുകാരന്‍ മരിച്ചു.


മലപ്പുറം: നിര്‍ത്തിയിട്ട ഗുഡ്‌സ് ജീപ്പ് ഉരുണ്ട് ദേഹത്ത് കയറി 7വയസ്സുകാരന്‍ മരിച്ചു. മലപ്പുറം അരീക്കോട് കീഴുപ്പറമ്പ് കുഞ്ഞന്‍പടി സ്വദേശി ശ്രീമംഗലം രാജേഷിന്റെ മകന്‍ ദേവര്‍ഷ് ആണ് മരിച്ചത്.
വീടിന് സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ജീപ്പില്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഉരുണ്ട് നീങ്ങിയപ്പോള്‍ ദേവര്‍ഷ് ജീപ്പില്‍ നിന്നും ചാടിയിറങ്ങുകയായിരുന്നു.
ഈ സമയത്ത് ജീപ്പിന്റെ പിന്‍ ചക്രം ദേഹത്തിലൂടെ കയറിയിറങ്ങിയാണ് അപകടം സംഭവിച്ചത്.
അരീക്കാട് യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവര്‍ഷ്.
മാതാവ്: ബിജില.
സഹോദരി:ദേവതീര്‍ത്ഥ