യാൻബുവിൽ ജോലി ചെയ്ത പ്രവാസി മലയാളികൾ ഓർമ്മ പുതുക്കാൻ ഒത്തുകൂടി.


വർഷങ്ങളായി സൗദിയിലെ തുറമുഖ നഗരമായ യാൻബുവിൽ ഒരേസ്ഥലത്ത് ജോലി ചെയ്ത മലയാളികൾ ഒടുവിൽ കക്കാട് ഒത്തുചേർന്നു. യാൻബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കക്കാട് ഗസൽ കൂടിൽ സംഘടിപ്പിച്ച പ്രവാസി സംഗമത്തിലാണ് വിവിധ ജില്ലകളിൽ നിന്നുള്ള പ്രവാസികൾ ഒത്തുചേർന്നത്.
നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയ പലർക്കും ഒത്തുചേരൽ വേറിട്ട അനുഭവമായി. പ്രവാസ ജീവിതത്തിന് ശേഷം വിവിധ നാടുകളിൽ കഴിയുന്നവരെ വർഷങ്ങൾക്ക് ശേഷമാണ് കണ്ടെത്തയത്.
പ്രവാസി സംഗമം കെ പി എ മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.സിറാജ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു.
ഷാക്കിർ സുല്ലമി മുണ്ടോരി മുഖ്യ പ്രഭാഷണം നടത്തി,
മൊയ്‌ദീൻകുട്ടി ഫൈസി കരിപ്പൂർ, റഫീഖ് പാറക്കൽ, ഇഖ്ബാൽ കല്ലുങ്ങൽ, അബ്ദുൽ കരീം പുഴക്കാട്ടിരി, ബാവ കരുവൻതിരുത്തി, ഒ സി ബഷീർ അഹ്മദ് കക്കാട്, സിദ്ധീഖ് വളാഞ്ചേരി, വി ടി ഇസ്മായിൽ, നിയാസ് പുത്തൂർ,അലിയാർ , മുത്വലിബ് വളപ്പട്ടണം,കുഞ്ഞാപ്പു ഹാജി, ബീരാൻകുട്ടി അരീക്കോട്, മൊയ്‌തീൻ അരിമ്പ്ര, യഹ്‌യ കാലടി, ഷഫീഖ് വടക്കൻ തെങ്ങ്ലാൻ സിദ്ദീഖ്, റിയാസ് കക്കാട് എന്നിവർ സംസാരിച്ചു.