NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാന പോലീസ് സേനയിലെ ക്രിമിനലുകളുടെ എണ്ണം 744 ; 18 പേരെ സർവീസിൽ നിന്ന് പുറത്താക്കിയെന്ന് മുഖ്യമന്ത്രി

പ്രതീകാത്മക ചിത്രം

സംസ്ഥാന പോലീസ് സേനയിലെ ക്രിമിനലുകളുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. കേരളത്തിലെ പൊലീസ് സേനയിൽ 744 ഉദ്യോ​ഗസ്ഥർ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 18 പേരെ മാത്രമാണ് സർവ്വീസിൽ നിന്നും പുറത്താക്കിയത്.

നിയമസഭയിൽ വടകര എംഎൽഎ കെ.കെ. രമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള 691 പേർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിച്ചുട്ടുണ്ടെന്നും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള 744 പേർക്കെതിരെയും കേസ് രജിസറ്റർ ചെയ്ത് ക്രിമിനൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.