NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അലനും താഹയ്ക്കുമെ തിരായ യുഎപിഎ നില നിൽക്കില്ലെന്ന് സുപ്രീംകോടതി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വി​ദ്യാ​ർ​ത്ഥിക​ളാ​യ അലൻ ശുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് ചുമത്തിയ യു.​എ.​പി.​എ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ട് എന്ന കാരണത്താൽ യു.എ.പി.എ ചുമത്താൻ കഴിയില്ലെന്നും അതിന് സംഘടനകളുടെ പ്രവർത്തനത്തിൽ ഏർപ്പെടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരിക്കാം. അതിനാൽ അവരുടെ പക്കൽ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും, ലഘുലേഖകളും കണ്ടേക്കാം. എന്നാൽ ഇത് മാവോയിസ്റ്റ് സംഘടനയുടെ പ്രവർത്തനം ആണെന്ന് വിലയിരുത്താൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

താഹ ഫസലിന് ജാമ്യം അനുവദിച്ചു പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് താഹയ്ക്ക് ജാമ്യം ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അലൻ ഹുഷൈബിന് അനുവദിച്ച ജാമ്യവും സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.

2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വി​ദ്യാ​ർ​ത്ഥിക​ളാ​യ അലൻ ശുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് യു.​എ.​പി.​എ ചു​മ​ത്തി അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികൾ കോഴിക്കോട് സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്ന എതിർവാദം ഉയർന്നതോടെ കോടതികൾ ജാമ്യം തള്ളിയിരുന്നു.

തുടർന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദങ്ങൾ പരിഗണിച്ച് എൻഐഎ കോടതി ഇരുവർക്കു കഴിഞ്ഞ സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചു. തടവിൽ 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്

Leave a Reply

Your email address will not be published.