NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂർ ദേവധാറിന് സമീപം ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

 

താനൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്നും മറിഞ്ഞ് അപകടം.

ബസിലുണ്ടായിരുന്ന 15 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറരയോടെയാണ് തിരൂരിൽ നിന്നും താനൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടത്. താനൂർ നഗരത്തിലെ റെയിൽവേ ഓവർബ്രിഡ്ജിൽ വെച്ചാണ് അപകടമുണ്ടായത്.

അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പൂർണമായും മറിഞ്ഞ ബസിനടിയിൽ യാത്രക്കാർ കുടുങ്ങിയെന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉയർന്നതോടെ ജെസിബി എത്തിച്ച് ബസ് ഉയർത്തി യാത്രക്കാർ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി. പരിക്കേറ്റ യാത്രക്കാരെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

 

Leave a Reply

Your email address will not be published.