നികുതി ക്കൊള്ളക്കെതിരെ പ്രതിഷേധം; മലപ്പുറത്ത് പെട്രോളിന് 44.52 രൂപക്ക് വില്‍പ്പന നടത്തി കോണ്‍ഗ്രസ്; പമ്പില്‍ വന്‍ തിരക്ക്


മലപ്പുറം: 44.52 രൂപക്ക് മലപ്പുറത്ത് പെട്രോള്‍ വില്‍പ്പന നടത്തി കോണ്‍ഗ്രസ്. രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മലപ്പുറം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് വ്യത്യസ്ത പ്രതിഷേധ പരിപാടി നടത്തിയത്. പ്രതീകാത്മകമായുണ്ടാക്കിയ പെട്രോള്‍ പമ്പിലാണ് കേന്ദ്ര-സംസ്ഥാന നികുതികള്‍ കുറച്ച് പെട്രോള്‍ വിതരണം ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വിഹിതത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പ്രതിഷേധം സംഘടപ്പിച്ചത്.
44.52 രൂപ ഓഫറില്‍ ഇന്ധനം നിറക്കാന്‍ നിരവധി പേരാണ് പമ്പിലെത്തിയത്. മലപ്പുറം കെ.എസ്.ആര്.ടി.സി പരിസരത്ത് നടന്ന നികുതി രഹിത നീതി പെട്രോള്‍ പമ്പ് എന്ന പ്രതിഷേധ പരിപാടി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി അധ്യക്ഷത വഹിച്ചു.
അതേസമയം, ഇന്ധനവില ഇന്നും കൂട്ടിയിരുന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്.