NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്കൂൾ തുറക്കാൻ ദിവസങ്ങൾ; പ്രധാന അധ്യാപകർക്ക് ബോധവൽക്ക രണവുമായി മോട്ടോർ വാഹന വകുപ്പ്.

 

തിരൂരങ്ങാടി: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ഗതാഗത സംവിധാനങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിനായും വിദ്യാർഥികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, സ്കൂൾ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ചും, സ്കൂളിലെ പ്രധാന അധ്യാപകർക്ക് ബോധവൽക്കരണവുമായി മോട്ടോർ വാഹന വകുപ്പ്.

 

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്കായി വിദ്യാഭ്യാസ ജില്ലാ ഹൈസ്ക്കൂൾ പ്രധാനാധ്യാപക ഫോറത്തിൻ്റെ നേതൃത്വത്തിലാണ് വേങ്ങര ജി.വി.എച്ച്.എസ് സ്കൂളിൽ വെച്ച് റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. തിരൂരങ്ങാടി അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ ബോധവൽക്കരണ ക്ലാസ്സ് നൽകി.

 

റോഡ് സുരക്ഷയിൽ അധ്യാപകരുടെ പങ്കാളിത്തവും രക്ഷിതാക്കളുടെ പങ്കാളിത്തവും അതീവപ്രാധാന്യമാണ് അർഹിക്കുന്നതെന്നും സന്തോഷ് കുമാർ പറഞ്ഞു. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസർ വൃന്ദകുമാരി ഉദ്‌ഘാടനം ചെയ്തു. ഫോറം സെക്രട്ടറി അബ്ദുൽ മജീദ് പറങ്ങോടത്ത്, പ്രധാനാധ്യാപകരായ വി. പ്രസീദ, പി.കെ. ഹേമരാജൻ, കെ. അബ്ദുൽ റഷീദ്, കെ. മുഹമ്മദ് ബഷീർ, എൻ.സി. ചാക്കോ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *