തിരൂരങ്ങാടിയിൽ നഗരശ്രീ ഉത്സവ് ആരംഭിച്ചു…
1 min read

നഗരപ്രദേശങ്ങളിലെ ദരിദ്രരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര ലഘൂകരണ ത്തിനുവേണ്ടി കേന്ദ്ര നഗര കാര്യ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയാണ് ദേശീയ നഗര ഉപജീവന ധൗത്യം. കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് കുടുംബശ്രീമിഷൻ ആണ് . 2016 നവംബർ മാസം മുതൽ തിരൂരങ്ങാടി നഗരസഭയിൽ ഈ പദ്ധതി ആരംഭിച്ചു. ദാരിദ്ര്യത്തിന് മൂന്നു മാനങ്ങളായ അടിസ്ഥാനസൗകര്യം , സാമൂഹികമായ ദുർബലത , തൊഴിൽപരമായ ദുർബലഥകൾ എന്നിവ പരിഹരിക്കുന്നതിന് ഉതകുന്ന ഘടകങ്ങളാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീയുടെ പിന്തുണയോടെ നഗരങ്ങളിൽ നടപ്പിലാക്കുന്ന ഉപജീവന പദ്ധതിയായ ‘ദേശീയ നഗര ഉപജീവന ദൗത്യം’ – (എൻ.യു.എൽ.എം) പ്രവർത്തനങ്ങളുടെ പ്രചരണത്തിനും സേവനങ്ങൾ താഴെതട്ടിലെത്തിക്കുന്നതിനുമായി ഒക്ടോബർ 20 മുതൽ 31 വരെ സംഘടിപ്പിക്കുന്ന നഗരശ്രീ ഉത്സവിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർമാൻ k p മുഹമ്മദ്കുട്ടി 20/10/2021 ന് രാവിലെ 10 മണിക്ക് നഗരസഭയുടെ മുൻപിൽ നിന്നും 50ഓളം സ്ത്രീകളുടെ ബൈക്ക് റാലി ഫ്ളാഗ് ഓഫ് ചെയ്തു നിർവഹിചു. റാലിയിൽ വനിതാ കൗൺസിലർമാർ, സിഡിഎസ് അംഗങ്ങൾ, വനിതാ ജീവനക്കാർ അയൽക്കൂട്ടം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഔപചാരിക പരിപാടിയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സി പി സുഹ്റാബി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇഖ്ബാൽ കല്ലുങ്ങൾ, ഇസ്മായിൽ c p , ഇ.പി ബാവ, എം സുജിനി, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ഹഫ്‌സത് ,വിബിത എന്നിവർ സംസാരിച്ചു. കുടുംബശ്രീയുടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഭക്ഷ്യ – വിപണന മേള നഗരസഭയുടെ മുൻവശത്ത് ഉൽഘാടനം നിർവഹിചു. തുടർന്ന് കലാപരിപാടികൾ നഗരസഭ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഹരിത കർമ സേന പ്രവർത്തനങ്ങളുടെ ഒരു മാസം നീളുന്ന പ്രചരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും കുടുംബശ്രീ പ്രവർത്തകരുടെ ചെറുനാടകവും സമാപന ദിവസം അവതരിപ്പിക്കും.
ക്യാമ്പയിന്റെ ഭാഗമായി നിലവിലെ കുടുംബശ്രീ സംഘടന സംവിധാനം വിലയിരുത്തൽ, എല്ലാ വാർഡുകളിലും പുതുതായി അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക, അതുവഴി 300 കുടുംബങ്ങളെ കുടുംബശ്രീയിൽ ഉൽചേർക്കൽ, പരിശോധനയിൽ അർഹരായ മികച്ച 45 അയൽക്കൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് അനുവദിക്കും, സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മേളകൾ സംഘടിപ്പിചതിൽ വിവിധ
തൊഴിലുകളുമായി ബന്ധപ്പെട്ട 12 അപേക്ഷകൾ അംഗീകരിച്ചു , സൂഷ്മ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നതിനുള്ള വിപണന മേളകൾ സംഘടിപ്പിചു, നൈപുണ്യ പരിശീലനത്തിന് താല്പര്യമുള്ളവരെ കണ്ടെത്തുന്നതിന് മൊബിലൈസെഷൻ ക്യാമ്പ് സംഘടിപ്പിചതിൽ 45 പേരെ വിവിധ തൊഴിൽ പരിശീലനങ്ങൾക്ക് തിരഞ്ഞെടുത്തു. വഴിയോര കച്ചവടക്കാരുടെ പുനരധിവാസ പ്രവർത്തനങ്ങൾ താമസിയാതെ നഗരസഭയിൽ നടപ്പിലാക്കും. നഗര കച്ചവട സമിതി തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 15 ന് നടത്തുന്നതായിരിക്കും. നഗരശ്രീ ഉത്സവത്തിൻ്റെ ഭാഗമായി 1000 കുടുംബങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കി വരുന്നു.