കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് അതിഥി തൊഴിലാളിയെ അക്രമിച്ചതായി പരാതി


പരപ്പനങ്ങാടി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് അതിഥി തൊഴിലാളിയെ അക്രമിച്ചതായി പരാതി. 10 വര്‍ഷമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പന്‍കാവിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സഫിക്കുള്‍ സേക്ക് (30) ആണ് പോലീസിൽ പരാതി നൽകിയത്.
പരപ്പനങ്ങാടി ഉള്ളണം മുണ്ടിയന്‍കാവ് സ്വദേശിയായ മുഹമ്മദ് റിയാസിന് ആറ് മാസം മുമ്പ് 1500 രൂപ കടം കൊടുത്തിരുന്നതായും ഇത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം കാരണം മുഹമ്മദ് റിയാസ് ക്വാര്‍ട്ടേഴ്സില്‍ വന്ന് തന്നെ മര്‍ദ്ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ പരിക്കേല്‍പ്പിച്ചെന്നുമാണ് പരപ്പനങ്ങാടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
ആറു മാസം മുമ്പ് കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനാല്‍ പലതവണയായി ചോദിച്ചിരുന്നുവെന്നും ഇതില്‍ പ്രകോപിതനായ റിയാസ് ഞായറാഴ്ച
ഉച്ചയ്ക്ക് 12ഓടെ അയ്യപ്പന് കാവിലെ ക്വാര്‍ട്ടേഴ്സിലെത്തി അക്രമിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്.