മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ കൊടൈക്കനാലില്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം; 17 പേര്‍ക്ക് പരിക്കേറ്റു


മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ കൊടൈക്കനാലില്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു.
പഴനി – കൊടൈക്കനാല്‍ റോഡിലെ കുമ്പൂര്‍പ്പാടത്ത് വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ഡ്രൈവറടക്കം 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
എറണാകുളത്ത് നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലുണ്ടായിരുന്ന മതിലിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഈ വഴിയിലൂടെ കടന്നുപോയ മറ്റു വിനോദസഞ്ചാരികള്‍ വാന്‍ മറഞ്ഞുകിടക്കുന്നത് കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സുമെത്തി വാനില്‍ നിന്നും ആളുകളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ കൊടൈക്കനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.