റേഷൻ വ്യാപാരികൾ പട്ടിണി സമരവും,വഞ്ചനാ ദിനവും നടത്തി


തിരൂരങ്ങാടി : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പട്ടിണി സമരവും, റേഷൻ കടകളിൽ വഞ്ചനാ ദിനവും, കരിദിനാചരണവും നടത്തി.
കോവിഡ് കാലത്ത് റേഷൻ വ്യാപാരികൾ വിതരണം നടത്തിയ പത്തു മാസത്തെ കിറ്റിന്റെ കമ്മീഷൻ ഓണത്തിന് മുൻപ് അനുവദിക്കുക, റേഷൻ വ്യാപാരികൾക്ക് പ്രഖ്യാപിച്ച കോവിഡ് ഇൻഷുറൻസ് ആരോഗ്യ ഇൻഷുറൻസ് ആക്കി മാറ്റുക, കോവിഡ് മൂലം മരണപെട്ട അൻപത്തിഅഞ്ചു റേഷൻ വ്യാപാരികളുടെ കുടുംബത്തിന്ന് സഹായധാനം അനുവദിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ പട്ടിണി സമരം ജില്ലാവൈസ് പ്രസിഡന്റ് രാജൻ കുഴികാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.
തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് ബഷീർ പൂവഞ്ചെരി അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ജയകൃഷ്ണൻ കിഴക്കേടത്ത്, ബാവ പടിക്കൽ, വി.പി കാദർ ഹാജി, പി.വി തുളസിദാസ്, വി.ഷൈനി പി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.