ഉന്നത വിജയികൾക്ക് ആദരം


പാലത്തിങ്ങൽ പ്രദേശത്ത് 2020 – 2021 അധ്യായനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പാസ്സ് പാലത്തിങ്ങൽ മൊമൊന്റോയും സമ്മാനങ്ങളും നൽകി ആദരിച്ചു.
നഗരസഭ ചെയർമാൻ എ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ.കെ സമദ് അധ്യക്ഷനായി. സൗജന്യ മാസ്ക് വിതരണവും നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി നിസാർ അഹമ്മദ്, കൗൺസിലർമാരായ അസീസ് കൂളത്ത്, ടി.ആർ റസാഖ്, ഖൈറുന്നിസാ താഹിർ , ഷാഹിനാ സമീർ, വിശിഷ്ടാഥികളായി കബീർ മച്ചിഞ്ചേരി, അശ്റഫ് കുന്നുമ്മൽ , മുഹമ്മദലി കോളോളി, നസീർ മാസ്റ്റർ പങ്കെടുത്തു. വി.പി അബ്ദുല്ല, സി സമീർ പ്രസംഗിച്ചു