NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പരപ്പനങ്ങാടി കടപ്പുറത്തെത്തി പ്രാർത്ഥന നടത്തി

പരപ്പനങ്ങാടി: കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കുവാനും പ്രാർഥന നടത്തുന്നതിനുമായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അരയൻകടപ്പുറം മഹല്ലിലെ ചാപ്പപ്പടി കടപ്പുറത്തെത്തി. ചാപ്പപ്പടി  ഫിഷ്‌ലാന്റിംഗ് സെന്റർ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സദസ്സിൽ നടന്ന കൂട്ട പ്രാർത്ഥനക്ക് തങ്ങൾ നേതൃത്വം നൽകി.

പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ പനയത്തിൽ, സയ്യിദ് പി.എസ്.എച്ച് തങ്ങൾ, മഹല്ല് മദർരിസ് ശഫീഖ് ദാരിമി കൊളപ്പുറം, മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് മെംബർ എ.പി ഉണ്ണികൃഷ്‌ണൻ, നഗരസഭ ചെയർമാൻ എ ഉസ്മാൻ, പി. പി ഇബ്രാഹിം, കെ .എസ് സൈതലവി, പി .എസ് സൈതലവി, പി കെ അബ്ദുറസാഖ് എന്ന കോയ, കരണമൻ ഇബ്രാഹിംകുട്ടി, കെ.പി നാസർ സദ്ദാംബീച്ച്, നൗഷാദ് ചെട്ടിപ്പടി,  കൗൺസിലർ ടി.ആർ റസാഖ്, ശമീം ദാരിമി, മൻസൂർ അശ്റഫി, ശറഫുദ്ധീൻ ഫൈസി കോട്ടുമല, സൈതലവി ഫൈസി, ശറഫുദ്ധീൻ അശ്‌റഫി, യാസർ ഫൈസി ആവിയിൽബീച്ച്, പി.പി ഹംസ, എം പി ഹുസൈൻ, സി. പി സുബൈർ മാസ്റ്റർ  തുടങ്ങിയവർ  പങ്കെടുത്തു.

Leave a Reply

Your email address will not be published.