പ്രസ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.


തിരൂരങ്ങാടി: തിരൂരങ്ങാടി പ്രസ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. തിരൂരങ്ങാടി തഹസിൽദാർ പി എസ് ഉണ്ണികൃഷ്ണൽ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് സമീർ മേലെവീട്ടിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മുഷ്താഖ് കൊടിഞ്ഞി, ഡെപ്യൂട്ടി തഹസിൽദാർ പി പ്രശാന്ത്, പ്രസ് ക്ലബ്ബ് അംഗങ്ങളായ ഷനീബ് മൂഴിക്കൽ, യു.എ. റസാഖ്, ഇഖ്ബാൽ പാലത്തിങ്ങൽ, അഷ്റഫ് തച്ചറുപടിക്കൽ, നിഷാദ് കവറൊടി, വി.സി. ശ്യാം പ്രസാദ്, നുഫൈഹ മുസ്തഫ എന്നിവർ സംസാരിച്ചു.