NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുഈനലി തങ്ങള്‍ക്ക് നേരെ അസഭ്യം ചൊരിഞ്ഞ റാഫി പുതിയ കടവിനെ തളളിപ്പറഞ്ഞ് പ്രാദേശിക ലീഗ് നേതൃത്വം.

കോഴിക്കോട്: വാര്‍ത്താസമ്മേളനത്തിനിടെ മുഈനലി തങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ റാഫി പുതിയ കടവിനെ തളളിപ്പറഞ്ഞ് പ്രാദേശിക ലീഗ് നേതൃത്വം. റാഫി പാര്‍ട്ടിയുടെ ഭാരവാഹിത്വം വഹിക്കുന്ന ആളല്ലെന്ന് മുസ്‌ലിം ലീഗ് പ്രാദേശികനേതൃത്വം വ്യക്തമാക്കി. മുസ്‌ലിം ലീഗ് പ്രാദേശിക ഭാരവാഹി മുജീബ് പുതിയകടവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റാഫിയ്ക്ക് നിലവില്‍ മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വം പോലുമില്ലെന്നും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ 12 വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും പ്രാദേശിക ലീഗ് നേതൃത്വം അറിയിച്ചു. റാഫി കുഞ്ഞാലിക്കുട്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ലീഗ് പ്രവര്‍ത്തകന്‍ എന്ന പേരില്‍ പി.എം.എ. സലാമിനെ കബളിപ്പിച്ചുവെന്നും ലീഗ് നേതൃത്വം പറയുന്നു.

മുഈനലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരസ്യവിമര്‍ശനവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവാദങ്ങളും അടഞ്ഞ അധ്യായമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും പ്രതികരിച്ചു. ഇനി അതു തുറക്കാന്‍ മുസ്‌ലിം ലീഗിന് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗിനുള്ളിലെ വിഷയങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കും. നിലവില്‍ ഒരു ആഭ്യന്തര പ്രശ്നങ്ങളും ലീഗിനുള്ളില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published.