183-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി


തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങള്‍ക്കു അന്തിമ രൂപമായി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പരിപാടികളുടെ തത്സമ സംപ്രേഷണം സജ്ജീകരിക്കുന്നുണ്ട്.
10 ന് ചൊവ്വാഴ്ച സിയാറത്ത്, കൊടികയറ്റം, മജ്‌ലിസുന്നൂര്‍ എന്നിവ നടക്കും. 11 ന് രാത്രി മതപ്രഭാഷണവും 12 ന് മമ്പുറം സ്വലാത്തും നടക്കും. 13,14,15 തിയ്യതികളിലും മതപ്രഭാഷണങ്ങളുണ്ടാകും. 16 ന് പ്രാര്‍ത്ഥനാ സദസ്സും 17 ന് സമാപന ദുആ മജ്‌ലിസും നടക്കും. നേര്‍ച്ചയുടെ ദിവസങ്ങളില്‍ ഉച്ചക്ക് മഖാമില്‍ വെച്ച് മൗലിദ് പാരായണവും നടക്കും.
കൂടിയാലോചനാ യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സി.കെ മുഹമ്മദ് ഹാജി, എം.എ ചേളാരി, ഹംസ ഹാജി മൂന്നിയൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.