NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോട്ടക്കൽ സ്വദേശിയെ ജിദ്ദയില്‍ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കോട്ടക്കൽ സ്വദേശിയെ ജിദ്ദയില്‍ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ വലിയപറമ്പ്‌ സ്വദേശി 45 കാരൻ കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്ത് ആണ്‌ കൊല്ലപ്പെട്ടത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ജിദ്ദ അല്‍ സാമിറിലാണ് സംഭവം. കമ്പനി കാശ് കളക്ഷന്‍ കഴിഞ്ഞു മടങ്ങവെ അജ്ഞാതർ കുത്തിയ ശേഷം പണവുമായി കടന്നു കളയുകയായിരുന്നു. കുത്തേറ്റ് കാറിൽ മരിച്ച നിലയിൽ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

സ്പോണ്‍സറും സുഹൃത്തുക്കളും ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് നേതാക്കളുമടക്കമുള്ളവര്‍ മരണാനന്തര നടപടിക്രമങ്ങൾക്കായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published.