താനൂര്‍ പുത്തന്‍ തെരുവില്‍ മിനിലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു: ക്ലീനറുടെ നില ഗുരുതരം
1 min read

താനൂര്‍ : കോഴിക്കോട് -ചമ്രവട്ടം പാതയിലെ താനൂര്‍ പുത്തന്‍തെരുവില്‍ മിനിലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരിവെളി അബ്ദുറസാഖിന്റെ മകന്‍ അസ്ഹര്‍ ആണ് മരിച്ചത്. 26 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. കളമശ്ശേരിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ചരക്ക ലോറിയും എതിരെ വന്ന മീന്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഇരുലോറികളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ആലപ്പുഴ പുന്നപ്രയിലെ മിനി ലോറി കോഴിക്കോട് ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെ മിനി ലോറി അപകടത്തില്‍പ്പെടുകയായിരുന്നു. മിനിലോറിയിലെ ക്ലീനറുടെ നില അതീവ ഗുരുതരമാണ്. എന്നാല്‍ ചരക്ക് ലോറിയിലെ തൊഴിലാളികള്‍ക്ക് കാര്യമായ പരിക്കില്ല. അപകടസമയത്ത് മിനിലോറിയില്‍ മത്സ്യം ഉണ്ടായിരുന്നില്ല.
തിങ്കളാഴ്ച രാത്രിയോടെ ത്‌ന്നെ താനൂര്‍ പോലീസിന്റെ നേത്യത്വത്തില്‍ അപകടത്തില്‍പ്പെട്ട ഇരുലോറികളും റോഡില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി ഗതാഗതം പുന: സ്ഥാപിച്ചു. അപകടത്തില്‍ മരിച്ച അസ്ഹര്‍ അമ്പലപ്പുഴയിലെ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റനായിരുന്നു