മുസ്‌ലിം സംവരണ അട്ടിമറിക്കെതിരെ മുസ്‌ലിം യൂത്ത് കോഡിനേഷൻ തലപ്പാറയിൽ പ്രതിഷേധ സംഗമം നടത്തി
1 min read

തിരൂരങ്ങാടി: സച്ചാർ ശുപാർശ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക-പിന്നോക്ക സ്‌കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവീസിൽ ജനസംഖ്യ ആനുപാതിക പ്രാതിനിധ്യം നൽകുക എന്നി ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തുടനീളം പഞ്ചായത്ത് തലങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മുസ്‌ലിംയൂത്ത് കോഡിനേഷൻ നടത്തുന്ന യുവജപ്രതിഷേധസംഗമം സംഘടിപ്പിച്ചു.
മൂന്നിയൂർ പഞ്ചായത്തിൽ തലപ്പാറയിൽ മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് അൻസാർ കളിയാട്ടമുക്ക് ഉദ്ഘാടനം ചെയ്തു. ജാഫർ ചേളാരി അധ്യക്ഷത വഹിച്ചു. അദ്നാൻ ഹുദവി, സുഹൈൽ പാറക്കടവ്, സിദ്ധീഖ് ചോനാരി, നൗഫൽ കൗo, മുജീബ് പാറേക്കാവ്, ഒടുങ്ങാട്ട് സിദ്ധീഖ്, മൻസൂർ കൗo, ജസീബ് തലപ്പാറ, ഉമറലി കൂഫ എന്നിവർ സംസാരിച്ചു.